പല ഗ്രൂപ്പില്‍ നിന്നുള്ള അംഗങ്ങളെ സെലക്ട് ചെയ്ത ശേഷം കോള്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ഗ്രൂപ്പ് കോള്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്.
ആദ്യ ഘട്ടത്തില്‍ പല ഗ്രൂപ്പുകളില്‍ നിന്നും കോള്‍ ചെയ്യാന്‍ പരമാവധി എട്ട് പേരെ മാത്രമാണ് അനുവദിക്കുക. പിന്നീട് അംഗങ്ങളുടെ എണ്ണം 32 ആയി ഉയര്‍ത്താനും പദ്ധതിയിടുന്നുണ്ട്. മാക് ഒഎസിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. പല ഗ്രൂപ്പില്‍ നിന്ന് സെലക്ട് ചെയ്യുന്നവരെ കോളിലേക്ക് ആഡ് ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ വീഡിയോ കോളും ഓഡിയോ കോളും ചെയ്യാന്‍ സാധിക്കുന്നതാണ്. അധികം വൈകാതെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളിലേക്കും ഈ ഫീച്ചര്‍ പരീക്ഷിക്കുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു.

