ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം മെയ് 28-ന് നിർവ്വഹിക്കാൻ സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുക. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.
ഉദ്ഘാടനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഇക്കഴിഞ്ഞ മാർച്ച് മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമാണ പുരോഗതി വിലയിരുത്താൻ മന്ദിരത്തിലെത്തി. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെ ഉൾക്കൊള്ളാൻ പുതിയ പാർലമെന്റിന് സാധിക്കും. പുതിയ പാർലമെന്റ്. 970 കോടി രൂപയാണ് പാർലമെന്റിന്റെ നിർമ്മാണ ചെലവ്. ടാറ്റ പ്രോജക്ട്സ് ആണ് കെട്ടിടം നിർമ്മിച്ചത്. 64,500 ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണ്ണം.

