കേരള കോണ്‍ഗ്രസ് തിരിച്ചെത്തണം: കെ. മുരളീധരന്‍ എം.പി

കോഴിക്കോട്: കേരള കോണ്‍ഗ്രസ് അടക്കമുള്ളവര്‍ മുന്നണിയില്‍ തിരിച്ചെത്തണം എന്നാണ് ആഗ്രഹമെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയതെന്നും കെ. മുരളീധരന്‍ എംപി. പക്ഷേ മുന്നണിയില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗിനെ സിപിഎം പുകഴ്ത്തുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ല. പക്ഷേ ലീഗിനെ പുകഴ്ത്തി മുന്നണിയില്‍ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ല. ഞാന്‍ മത്സരിക്കേണ്ട കാര്യം തീരുമാനിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കേരള കോണ്‍ഗ്രസ് ജോസ്. കെ മാണി തിരികെ വന്നാല്‍ നല്ലതെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയ്ക്കു പിന്നാലെയാണ് മുരളീധരനും അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയത്.