പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണ്ണയത്തില്‍ രേഖകള്‍ നല്‍കാതെ വിട്ടുനിന്ന അധ്യാപകര്‍ക്ക് നോട്ടീസ്: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷ മൂല്യനിര്‍ണ്ണയത്തില്‍ രേഖകള്‍ നല്‍കാതെ 3006 അധ്യാപകര്‍ വിട്ടുനിന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

‘ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. അധ്യാപകര്‍ക്ക് അച്ചടക്കം പ്രധാനമാണ്’- വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.