വിഷമദ്യ ദുരന്തം; തമിഴ്‌നാട്ടില്‍ 11 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരം ചെങ്കല്‍പ്പേട്ട് എന്നീ ജില്ലകളിലായി വിഷമദ്യം ഉള്ളില്‍ ചെന്ന് 11 മരണം. വില്ലുപുരത്ത് ഏഴുപേരും ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ നാലു പേരുമാണ് മരിച്ചതെന്നു പൊലീസ് വ്യക്തമാക്കി.

മുപ്പതിലധികം ആശുപത്രിയില്‍ ചികിത്സയിലാണ്. അനധികൃത മദ്യവില്‍പന നടത്തിയതെന്ന് സംശയിക്കുന്ന രണ്ടുപേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മെഥനോള്‍ കലര്‍ത്തിയതാണ് മരണത്തിനിടയാക്കിയതെന്നാണു പ്രാഥമിക നിഗമനം.

അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 10 ലക്ഷം രൂപവീതവും ചികിത്സയിലുള്ളവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അറിയിച്ചു.