ഇടുക്കി: അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴിൽ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും, മൂന്നാർ മോഡൽ റസിഡൽഷ്യൽ സ്‌കൂളിലും തൊഴിലസവരം. 2023-24 വർഷം ഉണ്ടായേക്കാവുന്ന വാർഡൻ, വാച്ച്മാൻ, കുക്ക്, പി.ടി.എസ്. എഫ്.ടി.എസ്, സെക്യൂരിറ്റി, ആയ എന്നീ തസ്തികളിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്.
അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടക്കുന്നതാണ്. ഹോസ്റ്റലുകളിൽ താമസിച്ച് ജോലിയെടുക്കാൻ താൽപര്യമുള്ള പട്ടിക വർഗവിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് പങ്കെടുക്കാം. ദേവികുളം താലൂക്കിൽ താമസിക്കുന്ന പട്ടിക വർഗക്കാർക്ക് മുൻഗണന. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ നിശ്ചയിച്ച പ്രതിദിന വേതനം ലഭിക്കും. താൽപര്യമുള്ള 45 വയസ് കവിയാത്തവർ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ ഹാജരാകണം. ഇന്റർവ്യൂ മെയ് 18 ന് രാവിലെ 11 മുതൽ ആരംഭിക്കും.

