സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.33 ആണ് ഇത്തവണത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 92.7 ആയിരുന്നു.

99.91 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല ഒന്നാമതെത്തി. 78.05 ശതമാനമുള്ള പ്രയാഗ്‌രാജ് ആണ് മേഖലാടിസ്ഥാനത്തില്‍ പിന്നില്‍. വിദ്യാര്‍ഥികള്‍ക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാന്‍ ഇത്തവണ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.

അതേസമയം, 10-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം 39 ലക്ഷത്തോളം വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്.

ഫലമറിയാം…

https://cbseresults.nic.in/
https://www.cbse.gov.in/
https://results.gov.in/
https://results.digilocker.gov.in/
https://umang.gov.in