തിരുവനന്തപുരം: വന്ദേഭാരത് എക്‌സപ്രസിന്റെ വരുമാന കണക്ക് പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പുമായി കെ റെയിൽ അധികൃതർ. കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ ആഴ്ചയിലെ കണക്കുകളാണ് കെ റെയിൽ പങ്കുവെച്ചത്. കേരളത്തിലെ ജനങ്ങൾക്ക് ധൃതിയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും കെ റെയിൽ ചൂണ്ടിക്കാട്ടി. ആറ് ദിവസത്തിൽ യാത്ര ചെയ്തത് 27000 പേരാണെന്നും വരുമാനം 2.7 കോടി രൂപയാണെന്നും കെ റെയിൽ വ്യക്തമാക്കി.
തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്‌സ്പ്രസ്സിന്റെ ആദ്യത്തെ ആറ് ദിവസത്തെ കണക്കുമായാണ് കെ റെയിൽ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. മെയ് 14 വരെ സീറ്റ് ബുക്കിങ് ഫൂളാണെന്നും ഇത് ജനങ്ങൾക്ക് ധൃതിയുണ്ടെന്നതാണ് കാണിക്കുന്നതെന്നും കെ റെയിൽ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ്സ്
ആറ് ദിവസത്തിൽ യാത്ര ചെയ്തത് 27000 പേർ, വരുമാനം 2.7 കോടി രൂപ
മെയ് 14 വരെ സീറ്റ് ബുക്കിങ് ഫുൾ
ജനങ്ങൾക്ക് ധൃതിയുണ്ട് !

