ജൂഡ് ആന്തണി ജോസഫ് സംവിധാനത്തില്‍ പ്രളയം ഇതിവൃത്തമാക്കി നിര്‍മ്മിച്ച സിനിമ ‘2018’ന് റെക്കോര്‍ഡ് കളക്ഷന്‍. നാലുദിവസം കൊണ്ട് ചിത്രം ആഗോള തലത്തില്‍ വാരിയത് 32 കോടി രൂപ. ഇതോടെ ഒടിടി, സാറ്റലൈറ്റ്സ്, തിയേറ്റര്‍ ഷെയര്‍, ഓവര്‍സീസ് ഷെയര്‍ എന്നിവയില്‍ നിന്നും സിനിമ സാമ്ബത്തികമായി നേട്ടമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 9 കോടിയാണ് കേരളത്തില്‍ നിന്നു മാത്രം ലഭിച്ചത്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും. രണ്ടാം ദിനം അര്‍ധരാത്രി മാത്രം 67 സ്‌പെഷ്യല്‍ ഷോകളാണ് കേരളത്തിലുടനീളം നടന്നത്. മൂന്നാംദിനം 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരെയ്ന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

