വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ക്ക് പശ്ചിമ ബംഗാളില്‍ നിരോധനം. വിദ്വേഷം പ്രചരിപ്പിക്കുന്ന ‘ദി കേരള സ്റ്റോറി’ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാറിന്റെ നടപടി. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തിനുമായി ദി കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനര്‍ജി സംസ്ഥാന സെക്രട്ടറിയേറ്റില്‍ അറിയിച്ചു.
‘ആദ്യം അവര്‍ കശ്മീര്‍ ഫയലുകളുമായി വന്നു, ഇപ്പോള്‍ അത് കേരള സ്റ്റോറിയാണ്, പിന്നെ അവര്‍ ബംഗാള്‍ ഫയലുകള്‍ക്കായി പ്ലാന്‍ ചെയ്യുന്നു’- മമത ബാനര്‍ജി പറഞ്ഞു. എന്തിനാണ് ബിജെപി വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു.

