സൈനിക വിമാനം തകർന്നു വീണു; രണ്ട് പ്രദേശവാസികളടക്കം നാല് പേർ മരണപ്പെട്ടു

ജയ്പൂർ: രാജസ്ഥാനിൽ സൈനിക വിമാനം തകർന്നു വീണു. എയർഫോഴ്സിന്റെ മിഗ് 21 യുദ്ധവിമാനമാണ് തകർന്നു വീണത്. രണ്ട് പ്രദേശവാസികളടക്കം നാല് പേർ മരണപ്പെട്ടുവെന്നാണ് വിവരം.

തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ദേഹത്ത് വീണതിനെ തുടർന്നാണ് താഴെ നിന്നിരുന്ന രണ്ട് പ്രദേശവാസികൾ മരിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിശീലന പറക്കലിനിടെ ഹനുമാൻഗഢിൽ വെച്ചാണ് അപകടം നടന്നത്.

യുദ്ധ വിമാനമോടിച്ചിരുന്ന പൈലറ്റ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാജസ്ഥാൻ ഹനുമാൻഗഢിലെ ദാബ്ലി മേഖലയിലാണ് അപകടം നടന്നത്. രാവിലെ സൂറത്ത്ഗഢിൽ നിന്നാണ് വിമാനം പരിശീലനപ്പറക്കൽ ആരംഭിച്ചത്. അപകടത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചുവെന്ന് വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കി.