ഖര്‍ഗയേയും കുടുംബത്തേയും ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയേയും കുടുംബത്തേയും ഇല്ലാതെയാക്കാനാണ് ബി.ജെ.പി ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചിറ്റാപുരില്‍ നിന്നുള്ള ബി.ജെ.പി. സ്ഥാനാര്‍ഥി മണികണ്ഠ റാത്തോഡിന്റെ ഭീഷണി സന്ദേശമെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം കോണ്‍ഗ്രസ് പുറത്തുവിട്ടത്. സന്ദേശത്തില്‍ അസഭ്യ വാക്കുകളും ഉപയോഗിക്കുന്നുണ്ട്.

‘ബി.ജെ.പി നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയേയും കുടുംബത്തേയും ഇല്ലാതെയാക്കാന്‍ അടിത്തറപാകുകയാണ്. ചിറ്റാപുരിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കും ഏറ്റവും അടുത്തയാളാണെന്ന് ഈ ശബ്ദ സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്’-കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വ്യക്തമാക്കി.

അതേസമയം, ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ മത്സരിക്കുന്ന ചിറ്റാപുര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് മണികണ്ഠന്‍ റാത്തോഡ്.