എഐ ക്യാമറ ഇടപാട്; മുഖ്യമന്ത്രിയും സര്‍ക്കാരും ഒളിച്ചു കളിക്കുകയാണ്: രമേശ് ചെന്നിത്തല

കാസര്‍ഗോഡ്: സംസ്ഥാനത്തെ എഐ ക്യാമറ ഇടപാടില്‍ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്.

‘ഇതില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒളിച്ചുകളിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞു സര്‍ക്കാരിന് രക്ഷപ്പെടാനാവില്ല. കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകള്‍ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനികള്‍ക്ക് കരാര്‍ നല്‍കിയാണ് ഇടപാട് നടത്തിയത്. കെല്‍ട്രോണ്‍ പല രേഖകളും മറച്ചുവയ്ക്കുന്നു. സര്‍ക്കാര്‍ ഒളിപ്പിച്ചുവച്ച രേഖകള്‍ ഞങ്ങള്‍ പുറത്തുവിടുന്നു. രേഖകള്‍ പലതും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പാണ്. ടെണ്ടറില്‍ പങ്കെടുത്ത അക്ഷര എന്റര്‍പ്രൈസസ് കമ്പനിക്ക് പ്രവൃത്തി പരിചയമില്ലാത്തതാണ്. അക്ഷര കമ്പനിയെ എങ്ങനെ ടെന്‍ഡര്‍ നടപടിയില്‍ ഉള്‍പ്പെടുത്തി? ടെന്‍ഡര്‍ നടപടിയില്‍ ഗുരുതര ക്രമക്കേട് നടന്നിട്ടുണ്ട്’- അദ്ദേഹം ചൂണ്ടിക്കാട്ടി.