2023 മെയ് 1 മുതല്‍ സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സജ്ജീകരിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടു.
66% മൊബൈല്‍ ഉപയോക്താക്കള്‍ക്കും ദിവസേന കുറഞ്ഞത് അനാവശ്യമായി 3 കോളുകളെങ്കിലും ലഭിക്കുന്നുണ്ട്. പലതും പണം തട്ടാനുള്ള തട്ടിപ്പ് കോളുകളാവാറുമുണ്ട്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എഐ ഉപയോഗിക്കാനാണ് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ ടെലികോം കമ്ബനികളോട് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ സന്ദേശങ്ങളും കോളുകളും പരിശോധിക്കാനും, അവയെ പ്രതിരോധിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സാധിക്കും രണ്ടാഴ്ചയിലൊരിക്കല്‍ ഇതിന്റെ പുരോഗതി അവലോകനം ചെയ്യുമെന്നും ട്രായ് ചെയര്മാന് പി.ഡി വഗേല കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിളിക്കുന്നയാളുടെ നമ്ബറും ഫോട്ടോയും കാണിക്കുന്ന കോളര്‍ ഐഡി ഫീച്ചര്‍ ടെലികോം കമ്ബനികള്‍ കൊണ്ടുവരണമെന്ന് ട്രായ് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ സ്വകാര്യത പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് കമ്ബനികള്‍ ഇതിന് സമ്മതം മൂളിയിട്ടില്ല. മെയ് 1 മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫില്‍ട്ടര്‍ മാത്രമേ ആരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട് പുതിയ ഫീച്ചര്‍ എല്ലാ അലോസരപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങള്‍ക്കും തടയിടും.

