സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് കൂട്ടാനൊരുങ്ങി ആമസോണ്‍ പ്രൈം. സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ വില 50 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവില്‍, 999 രൂപ നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാവുന്നതാണ്. എന്നാല്‍, വരും മാസങ്ങളില്‍ തന്നെ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലാകും.
ഇന്ത്യയില്‍ പ്രധാനമായും മൂന്ന് സബ്‌സ്‌ക്രിപ്ഷനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. പ്രതിമാസ പ്ലാന്‍, ത്രൈമാസ പ്ലാന്‍, വാര്‍ഷിക പ്ലാന്‍ എന്നിവയാണ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് 179 രൂപയാണ് നല്‍കേണ്ടത്. ഇവ 299 രൂപയായാണ് വര്‍ദ്ധിപ്പിക്കുക. 459 രൂപയുള്ള ത്രൈമാസ പ്ലാനിന് പുതുക്കിയ നിരക്ക് അനുസരിച്ച് 599 രൂപയാണ് നല്‍കേണ്ടി വരിക.
അതേസമയം, വാര്‍ഷിക പ്ലാനിന് 400 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. 999 രൂപയുള്ള വാര്‍ഷിക പ്ലാനിന് 1,499 രൂപയായാണ് ഉയരുന്നത്. വ്യത്യസ്ഥ ഭാഷകളില്‍ നിരവധി കണ്ടന്റുകള്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്. ആഗോള തലത്തില്‍ ഏകദേശം 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ആമസോണ്‍ പ്രൈമിന് ഉള്ളത്.

