കൊല്ലം: നഴ്സിന് നേരെ ആസിഡ് ആക്രമണം. കൊല്ലം ജില്ലയിലെ പുനലൂരിലാണ് നഴ്സിന് നേരെ ആസിഡാക്രമണം നടന്നത്. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സായ നീതുവിന് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. വെട്ടിക്കവല സ്വദേശിയാണ് നീതു. ഭർത്താവ് ബിബിൻ രാജുവാണ് നീതുവിന് നേരെ ആസിഡാക്രമണം നടത്തിയത്.
പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു ആക്രമണം ഉണ്ടായത്. നീതുവിന് നേരെ ആസിഡ് ഒഴിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ സാരമായ പരിക്കേറ്റ നീതുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

