പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒമ്പത് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഹയര്‍ സെക്കന്ററി ക്ലാസ്സുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒമ്പത് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ ശ്രമവും നടത്തി. കഴിഞ്ഞ ദിവസമായിരുന്നു ഫല പ്രഖ്യാപനം.

ആന്ധ്രപ്രദേശ് ബോര്‍ഡ് ഓഫ് ഇന്‍ര്‍മീഡിയറ്റ് എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തിയ പരീക്ഷ 10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്. 11-ാം ക്ലാസില്‍ 61 ശതമാനം വിജയവും പന്ത്രണ്ടാം ക്ലാസില്‍ 72 ശതമാനം വിജയവുമാണ് ഉണ്ടായത്.