ദുബായ്: കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം റദ്ദാക്കി.
യു.എ.ഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി മെയ് ഏഴ് മുതല്‍ നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരും യു.എ. ഇയില്‍ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനിരുന്നതാണ്.

