മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്വന്-2 പ്രദര്‍ശനത്തിനെത്തി. കേരളത്തിലെ 300-ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്
ആദ്യ ചിത്രം പോലെ തന്നെ ഐമാക്സ് ഫോര്‍മാറ്റിലാണ് പൊന്നിയിന്‍ സെല്വന് 2 പുറത്തിറങ്ങുന്നത്. ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആര്. ശരത്കുമാര്, വിക്രം പ്രഭു, അശ്വിന് കാക്കുമാനു, പ്രകാശ് രാജ്, റഹ്മാന്, ആര് പാര്‍ത്ഥിബന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം മണിരത്നം, ഇളങ്കോ കുമാരവേലും ബി ജയമോഹന് എന്നിവരും ചേര്‍ന്നാണ് ചിത്രീകരിച്ചിരിക്കുന്നത്.

