തിരുവനന്തപുരം: 91 പുതിയ എഫ് എം ട്രാന്‍സ്മീറ്ററുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ തുടങ്ങും. രാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 10:30ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഇവ ഉദ്ഘാടനം ചെയ്യുക.
കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറ മലയിലുമാണ് 100 വാട്സ് പ്രസരണശേഷിയുള്ള പ്രക്ഷേപണികള്‍ സ്ഥാപിച്ചിട്ടുള്ളത്. കായംകുളത്തെ ഫ്രീക്വന്‍സി 100.1 മെഗാ ഹെഡ്സും, പത്തനംതിട്ടയിലേത് 100 മെഗാഹെര്‍ഡ്സും ആണ്. പത്തനംതിട്ടയിലെ ട്രാന്‍സ്മീറ്റര്‍ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ മണ്ണാറ മലയിലായതിനാല്‍ വ്യക്തത അല്പം കുറഞ്ഞാലും 25 കിലോമീറ്റര്‍ ചുറ്റളവില്‍വരെ പരിപാടികള്‍ കേള്‍ക്കാനാകും .
അതേസമയം, തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ രാവിലെ അഞ്ചര മണി മുതല്‍ രാത്രി 11. 10 വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യും. പ്രക്ഷേപണിയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള എഫ്എം റേഡിയോ ശ്രോതാക്കള്‍ക്ക് പരിപാടികള്‍ കേള്‍ക്കാം.

