തിരുവനന്തപുരം: എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എ ഐ ക്യാമറയിൽ ജനങ്ങളുടെ സൗകര്യം സർക്കാർ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യം സർക്കാർ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അസൗകര്യങ്ങൾ എന്ന് പറയുമ്പോഴും അതിൽ രണ്ട് വശങ്ങളുണ്ട്. എ ഐ ക്യാമറ അഴിമതി വിവാദത്തിൽ സർക്കാർ അന്വേഷണം നടക്കുന്നുണ്ട്. സത്യം പുറത്തു വരട്ടെ. അഭ്യൂഹങ്ങൾക്കുമേൽ പ്രതികരണത്തിന് ഇല്ലെന്നും കാനം രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് വിശദമാക്കി.

