ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജാമ്യം ആവശ്യപ്പട്ട് ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധമില്ലെന്നും യു എ ഇ കോണ്‍സുലേറ്റ് ആണ് യുണിടാക്കിനെ തിരഞ്ഞെടുത്തതെന്നും ശിവശങ്കറിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
‘യുണിടാക്കിനെ തിരഞ്ഞെടുക്കുന്നതില്‍ എനിക്കോ സര്‍ക്കാരിനോ പങ്കില്ല. ലോക്കറുമായി എനിക്ക് ബന്ധമില്ല. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണം’- ശിവശങ്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, കേസില്‍ ശിവശങ്കറിനെ ഒന്നാംപ്രതിയായും, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ രണ്ടാംപ്രതിയായും കഴിഞ്ഞാഴ്ച ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഴിമതിക്കേസിന്റെ മുഖ്യസൂത്രധാരന്‍ ശിവശങ്കറാണെന്നും കള്ളപ്പണ ഇടപാടെന്നറിഞ്ഞു കൊണ്ടാണ് കോഴ കൈപ്പറ്റിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

