കൊച്ചി: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവേശ്വോജ്ജ്വല സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. നാവികസേന വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി വന്നിറങ്ങിയത്.
കേരളീയ വേഷം ധരിച്ചാണ് അദ്ദേഹം കേരളത്തിലെത്തിയത്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേൽമുണ്ടുമാണ് അദ്ദേഹത്തിന്റെ വേഷം. പുഷ്പവൃഷ്ടിയോടെയാണ് ജനങ്ങൾ അദ്ദേഹത്തിന് സ്വീകരണം നൽകിയത്. കാൽനടയായി പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുത്തു. വെണ്ടുരുത്തി പാലം മുതൽ തേവര കോളേജ് വരെയാണ് റോഡ് ഷോ. ആയിരക്കണക്കിന് ജനങ്ങളാണ് റോഡ് ഷോയിൽ പങ്കുചേർന്നത്.
തുറന്ന വാഹനത്തിലായിരിക്കും പ്രധാനമന്ത്രി റോഡ് ഷോ നടത്തുക എന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് കാൽനടയായി റോഡോ ഷോ നടത്താൻ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു. ജനങ്ങളെ കൈവീശിയും തൊഴുതുമാണ് പ്രധാനമന്ത്രി സഞ്ചരിച്ചത്. യുവം വേദിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

