ന്യൂഡല്‍ഹി: ലാവലിന്‍ കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പിണറായിക്കൊപ്പം കേസില്‍ നിന്നും ഒഴിവാക്കപ്പെട്ട ഫ്രാന്‍സിസ് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. അഭിഭാഷകന് കോവിഡ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ലാവലിന്‍ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകന്‍ മുഖേന ഇയാള്‍ കത്ത് നല്‍കിയത്. ജസ്റ്റിസ് എം ആര്‍ ഷാ, മലയാളിയായ ജഡ്ജി സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും.
അതേസമയം, കഴിഞ്ഞ ഒക്ടോബര്‍ 20 ന് കേസ് ലളിതിന് മുന്നില്‍ എത്തിയിരുന്നെങ്കിലും നവംബറില്‍ പരിഗണിക്കാമെന്ന് പറഞ്ഞ് കോടതി മാറ്റിവെക്കുകയായിരുന്നു. .പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിക്കുന്നത്.
എന്നാല്‍, കേസില്‍ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ശേഷം ആറ് വര്‍ഷത്തിനിടെ 33 തവണയിലേറെയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ പ്രതികളായ കെ ജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരിരംഗന്‍ അയ്യര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ കോടതി നോട്ടീസ് അയച്ചിരുന്നു

