അന്തരിച്ച നടന് ഇര്ഫാന് ഖാന്റെ അവസാന ചിത്രം ‘ദി സോംഗ് ഓഫ് സ്കോര്‍പിയണ്‍സ്’ റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 2017ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ലോകപ്രശസ്തമായ ലൊക്കാര്‍ണോ ചലച്ചിത്രോത്സവ വേദിയില്‍ വേള്‍ഡ് പ്രീമിയര്‍ ചെയ്തിരുന്നു.
ആദം എന്ന ഒട്ടക വ്യാപാരിയായിട്ടാണ് ഇര്ഫാന് ഖാന് ചിത്രത്തില്‍ എത്തുന്നത്. വഹീദ റഹ്മാന്, ശശാങ്ക് അറോറ, കൃതിക പാണ്ഡെ, സാറ അര്ജുന്, ഷെഫാലി ഭൂഷണ്, തിലോത്തമ ഷോമെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക മേഖലകളില്‍ വിദേശികളാണ് കൂടുതല്‍. പിയെട്രോ സുര്‍ച്ചര്‍, കാര്‍ലോട്ട ഹോളി സ്റ്റെയിന്മന് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് മേരി പിയര്‍ ഫ്രാപ്പിയര്‍.
കാന്‍സര്‍ ബാധയെത്തുടര്‍ന്ന് 2020 ഏപ്രിലില്‍ ആയിരുന്നു ഇര്ഫാന് ഖാന്റെ വിയോഗം. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില് ഒരാളായിരുന്ന ഇര്ഫാന് നിരവധി ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

