റെയില്‍വേ സ്റ്റേഷനുകളില്‍ ക്യൂ നില്‍ക്കുന്നതിനു പകരം മിനിറ്റുകള്‍ക്കകം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നതിനാലാണ് ഭൂരിഭാഗം ആളുകളും ഓണ്‍ലൈന്‍ ബുക്കിംഗിനെ ആശ്രയിക്കുന്നത്. എന്നാല്‍, ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന സമയത്തും ഒട്ടനവധി കെണികള്‍ പതിയിരിക്കുന്നുണ്ട്. ഐആര്‍സിടിസിയാണ് ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ജനപ്രീതി ലഭിച്ചതോടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പകരം ഐആര്‍സിടിസിയുടെ വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്നുണ്ടെന്നാണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിലൂടെ ടിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നവരുടെ പണം നഷ്ടപ്പെടുകയും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്‌ബോള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
irctcconnect.apk പോലെയുള്ള വ്യാജ അപ്ലിക്കേഷനുകളില്‍ മാല്‍വെയറുകളുടെ സാന്നിധ്യം ഉള്ളതിനാല്‍ അവ എളുപ്പത്തില്‍ ഡാറ്റ ചോര്‍ത്തുന്നതാണ്. ടെലഗ്രാം, വാട്‌സ്ആപ്പ് എന്നിവയില്‍ നിന്നും ലഭിക്കുന്ന വ്യാജ ലിങ്കുകള്‍ക്ക് പകരം, ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തന്നെ പ്രയോജനപ്പെടുത്തേണ്ടതാണ്.

