അപകീര്‍ത്തി കേസില്‍ സ്‌റ്റേ ഇല്ല; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി കോടതി തള്ളി

ഗാന്ധിനഗര്‍: അപകീര്‍ത്തി പരാമര്‍ശക്കേസിലെ ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും.

അപകീര്‍ത്തിക്കേസില്‍ മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നായിരുന്നു സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കിയിരുന്നത്. ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.

അതേസമയം, കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷ വീണ്ടും ഉയര്‍ന്നിട്ടുണ്ട്.