മുഖ്യമന്ത്രി പിണറായി വിജയന്‍ പല അഴിമതി കേസുകളിലും ബന്ധമുള്ളയാള്‍: പ്രകാശ് ജാവ്‌ദേക്കര്‍

കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പല അഴിമതി കേസുകളിലും ബന്ധമുള്ളയാളാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബ്രഹ്മപുരത്ത് മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ബയോ മൈനിംഗ് നടക്കുന്നേയില്ല. എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സോണ്ട കമ്പനിക്കെതിരെ ഒരു കേസ് പോലും നല്‍കാത്തത്? സോണ്ടയ്ക്ക് കൂടുതല്‍ കരാര്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥരായ ടോം ജോസിന്റെയും ടി കെ ജോസിന്റെയും സോണ്ട കരാറിലെ പങ്ക് പരിശോധിക്കണം. ഇക്കാര്യത്തില്‍ അഴിമതി നടന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണം. സംസ്ഥാന സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത്’- അദ്ദേഹം ചോദിച്ചു.