തിരുവനന്തപുരം: റോഡപകടം കുറയ്ക്കാന്‍ ആവിഷ്‌കരിച്ച സേഫ് കേരളയുടെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മാസ്‌കോട്ട് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടമുണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങള്‍ എന്നിവ കണ്ടെത്താനാണ് ദേശീയ, സംസ്ഥാന പാതകളിലടക്കം 675 ക്യാമറകള്‍ സ്ഥാപിച്ചത്. മഞ്ഞവര മുറിച്ചുകടക്കല്‍, വളവുകളില്‍ വരകളുടെ അതിര്‍ത്തി ലംഘിച്ച് ഓവര്‍ടേക്കിംഗ് ഉള്‍പ്പെടെ നിയമ ലംഘനങ്ങള്‍ക്കും നിലവിലെ പിഴ തന്നെയായിരിക്കും ഈടാക്കുക. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുണ്ടാകും. കാമറയില്‍ പതിയുന്ന നിയമലംഘനം വാഹന ഉടമയുടെ മൊബൈലിലേക്ക് അപ്പപ്പോള്‍ മെസേജായി അയയ്ക്കും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി ഉപയോഗിച്ച് കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
അതേസമയം, പൊലീസ് വകുപ്പിന്റെ ക്യാമറകളുള്ള സ്ഥലം ഒഴിവാക്കിയാണ് ഇത്തരം സ്ഥാപിച്ചിട്ടുള്ളത്. ശേഖരിക്കുന്ന ഡേറ്റകള്‍ എക്സൈസ്, മോട്ടോര്‍ വാഹനം, ജി.എസ്.ടി വകുപ്പുകള്‍ക്കും കൈമാറും.
- അനധികൃത പാര്‍ക്കിംഗ് കണ്ടുപിടിക്കാന്‍ 25 കാമറകള്‍
- അമിതവേഗത കണ്ടുപിടിക്കുന്ന 4 ഫിക്‌സഡ് കാമറകള്‍
- മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനനത്തില്‍ 4 കാമറകള്‍
- റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടുപിടിക്കാന്‍ 18 കാമറകള്‍
പിഴത്തുക
ഫോണ്‍ വിളി- 2000
അമിതവേഗം- 1500
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്- 500
അനധികൃത പാര്‍ക്കിംഗ്- 250

