തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾ നിയന്ത്രിക്കാൻ ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകൾ പ്രവർത്തനം ആരംഭിക്കാനൊരുങ്ങുകയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള ‘സേഫ് കേരള’ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഇനി ഏഴു ദിവസത്തിനുള്ള ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങും. ഏപ്രിൽ 20-ാം തീയതി മുതലാകും ‘സേഫ് കേരള’ പദ്ധതി ആരംഭിക്കുക.
ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്, ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര തുടങ്ങിയ കുറ്റകൃത്യങ്ങളാണ് എ ഐ ക്യാമറ ആദ്യം പിടിക്കുക.. സോഫ്റ്റ് വെയർ അപ്‌ഡേഷൻ വഴി മാസങ്ങൾക്കുള്ളിൽ അമിതവേഗതയിലുള്ള യാത്രയടക്കമുള്ള മറ്റ് നിയമ ലംഘനങ്ങളും പിടിക്കപ്പെടും. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമായിരിക്കും എഐ ക്യാമറകളിൽ പതിയുക. ഒരു വർഷമായി പരീക്ഷണാാടിസ്ഥാനത്തിൽ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്.
നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം രണ്ടു കിലോ മീറ്റർ അപ്പുറമുള്ള ഐഐ ക്യാമറയിൽ വീണ്ടും പതിഞ്ഞാൽ വീണ്ടും പിഴ ലഭിക്കും.

