കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിയോട് ഹൈക്കോടതി. കള്ളപ്പണ ഇടപാടില്‍ അന്വേഷണം വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.
അതേസമയം, നേരത്തെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയില്‍ ഇ.ഡി. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു. ഇതാണ്് ഇപ്പോള്‍ ഹൈക്കോടതി നീക്കിയിരിക്കുന്നത്. പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് സംസ്ഥാന വിജിലന്‍സ് അടക്കം കണ്ടെത്തിയിരുന്നു.
ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും ഇതില്‍ വളരെ പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ഉണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെതിരേ ഇ.ഡിയ്ക്ക് സ്വമേധയാ കേസ് എടുത്ത് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

