സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നു; ഡി രാജ

ന്യൂഡൽഹി: സിപിഐയുടെ ദേശീയ പദവി നഷ്ടമായതിൽ പ്രതികരണവുമായി സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ചരിത്രം പരിഗണിക്കാതെ ഉള്ള തീരുമാനമായിപ്പോയെന്നും അദ്ദേഹം വിമർശിച്ചു. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടി കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കും. ചില നിയമങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമാണ് ഇതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ദേശീയ പാർട്ടി പദവി നഷ്ടമായതിന് പിന്നാലെ പ്രതികരണവുമായി സിപിഐ നേതാവും എംപിയുമായി ബിനോയ് വിശ്വ രംഗത്തെത്തിയിരുന്നു. സിപിഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതികപരമായി ദേശീയ പദവി പ്രധാനപ്പെട്ടതാണ്. എന്നാൽ ജനങ്ങളുടെ ചോരയിലും വിയർപ്പിലും കണ്ണീരിലുമാണ് സിപിഐ പടുത്തുയർത്തപ്പെട്ടത്. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.