തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയ്ക്ക് പിന്തുണയുമായി എം എം ഹസ്സൻ. മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന്റ പേരിൽ എ കെ ആന്റണിക്കെതിരായ സൈബർ ആക്രമണം നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അനിലിന് വേണ്ടി പദവിക്കായി ഒരിക്കലും ആന്റണി ശ്രമിച്ചിട്ടില്ല. മകൻ ബിജെപിയിൽ പോയതിന് ആന്റണിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്ന് എം എം ഹസ്സൻ പറഞ്ഞു.
അനിൽ ആന്റണിയെ ഐടി കൺവീനർ ആക്കിയപ്പോൾ ആന്റണി എതിർത്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായിരിക്കെ അനിലിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാൻ ശ്രമിച്ചു. അതിനെ തുറന്ന് എതിർക്കും എന്നാണ് അന്ന് എ കെ ആന്റണി പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

