തിരുവനന്തപുരം: റേഷന്‍ മണ്ണെണ്ണ വിതരണം അടുത്ത വര്‍ഷത്തോടെ പൂര്‍ണമായി നിറുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചനയിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പൊതുവിതരണ വകുപ്പുകളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3888 കിലോ ലിറ്റര്‍ (38.88 ലക്ഷം ലിറ്റര്‍) മണ്ണെണ്ണ അനുവദിച്ചത് ഇത്തവണ പകുതി വെട്ടിക്കുറച്ച് 1944 കിലോ ലിറ്റര്‍ (19.44 ലക്ഷം ലിറ്റര്‍) ആക്കിയിരുന്നു. ഇതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണയും കുറയ്ക്കുന്നത് മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടിയാകും. മത്സ്യമേഖലയുടെ നോണ്‍ പി.ഡി.എസ് വിഹിതം 2160 കിലോ ലിറ്ററില്‍ (21.60 ലക്ഷം ലിറ്റര്‍) നിന്ന് 1296 കിലോ ലിറ്ററാക്കി (12.96 ലക്ഷം ലിറ്റര്‍) ചുരുക്കിയതോടെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും പുറത്തു നിന്ന് മണ്ണെണ്ണ വാങ്ങേണ്ടി വരും.
അതേസമയം, കേന്ദ്രം കുറയ്ക്കുന്നതനുസരിച്ച് സംസ്ഥാന സര്‍ക്കാരും റേഷന്‍ വിഹിതം കുറയ്ക്കുകയാണ്. 2021 ഏപ്രില്‍ മുതല്‍ മഞ്ഞ, പിങ്ക്, കാര്‍ഡുകള്‍ക്ക് ഒരു ലിറ്ററും നീല, വെളള കാര്‍ഡുകള്‍ക്ക് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് എട്ടു ലിറ്ററും മാത്രമായി ചുരുക്കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് ആറു ലിറ്ററും മറ്റെല്ലാ കാര്‍ഡുകള്‍ക്കും അര ലിറ്ററുമായി ചുരുക്കി. ഈ മാസം മുതല്‍ നീല, വെള്ള കാര്‍ഡുകളുടെ മണ്ണെണ്ണ പൂര്‍ണമായും നിര്‍ത്തലാക്കുകയും ചെയ്തു.
വിഹിതം താഴോട്ട് (കിലോലിറ്റര്‍)
2019-20——12,043
2020-21——– 9264
2021-22———6840
2022-23———3888
2023-24———1944
വില മേലോട്ട്
2020 മേയ്……………….. 19 രൂപ
2020 നവംബര്‍………… 25
2021 ഫെബ്രുവരി……. 47
2021 നവംബര്‍………….53
2022 ഏപ്രില്‍………….. 81

