കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി കോഴിക്കോട് ട്രെയിൻ ആക്രമണ കേസിലെ അന്വേഷണ സംഘം. എഡിജിപി എം ആർ അജിത് കുമാർ, റെയ്ഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അന്വേഷണത്തിന്റെ സ്ഥിതി വിവരങ്ങൾ അന്വേഷണ സംഘം മുഖ്യമന്ത്രിയോട് വിവരിച്ചു.
അതേസമയം, ട്രെയിൻ അക്രമണത്തിനിടെ മരിച്ച റഹ്മത്ത്, നൗഫിക് എന്നിവറുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി. മുഖ്യമന്ത്രി ഇവരുടെ വീടുകളിൽ സന്ദർശനം നടത്തുകയും ചെയ്തു.
കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പോലീസ് പ്രതിയുമായി കോടതിയിലേക്കെത്തിയത്.

