തിരുവനന്തപുരം: അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മന്ത്രി വി ശിവന്‍കുട്ടി. ‘അങ്ങനെ ഒരു വിക്കറ്റ് കൂടി….’- എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന് താഴെ ആനില്‍ ആന്റണിയുടെ ബി ജെ പി പ്രവേശനത്തെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി.
അതേസമയം, ഇന്ന് ഉച്ചയോടെ ബി ജെ പി ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പമാണ് അനില്‍ ആന്റണി ബി ജെ പി ആസ്ഥാനത്തെത്തിയത്.

