ന്യൂയോർക്ക്: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക്കം പൗഡർ. പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാനാണ് കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. 8.9 ബില്യൺ ഡോളറാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഉത്പന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പിന്നീട് കമ്പനിയ്ക്ക് ഉത്പാദനം നിർത്തിവെക്കേണ്ട അവസ്ഥയുണ്ടായി. 2020 മെയ് മാസത്തിലാണ് കമ്പനിയ്ക്ക് പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടി വന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലും കാനഡയിലും ടാൽക്ക് ബേബി പൗഡർ വിൽക്കുന്നത് ജോൺസൺ ആൻഡ് ജോൺസൺ അവസാനിപ്പിക്കുകയും ചെയ്തു.
ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം പൗഡറിൽ കണ്ടത്തിയതോടെ വലിയ പരാതികളാണ് ജോൺസണിനെതിരെ ഉയർന്നു വന്നു. 38000 ത്തോളം പേർ കമ്പനിക്കെതിരെ പരാതിയുമായി വിവിധ കോടതികളിൽ എത്തിയിരുന്നു. ബേബി പൗഡറിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളുള്ളതായി റിപ്പോർട്ടുകൾ ഉയർന്നതോടെ വിവിധ കോടതികളിലായി നിരവധി കേസുകൾ നിലനിന്നിരുന്നു.

