പരസ്യ പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എഐസിസി നേതൃത്വത്തിന്റെ മുന്നറിയിപ്പ്.
‘അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുത്. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. എംപിമാരുമായി ആശയവിനിമയം നടത്തും. മത്സരിക്കില്ലെന്ന് എംപിമാര്‍ ആരും അറിയിച്ചിട്ടില്ല. മല്‍സരിക്കാനില്ലെങ്കില്‍ വ്യക്തിപരമായ തീരുമാനം മാത്രമാണ്’- എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു.
അതേസമയം, ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. നയപരമായ കാര്യങ്ങളില്‍ തരൂര്‍ പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നുംം പിജെ കുര്യന്‍ കുറ്റപ്പെടുത്തിയിരുന്നു.

