തിരുവനന്തപുരം: കെ.ടി.ഡി.സി ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ പി.കെ ശശിക്കെതിരേയുള്ള സാമ്പത്തികക്രമക്കേട് ആരോപണം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ നേരത്തെ അന്വേഷിച്ചിരുന്നു.
പാലക്കാട് ജില്ലാകമ്മിറ്റിയില്‍ പാര്‍ട്ടിയിലെ തെറ്റുതിരുത്തല്‍ നിര്‍ദേശം നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചില നേതാക്കളുടെ വീഴ്ചകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നാണ് സൂചന. അതിനാല്‍, ഇതെല്ലാം പരിഗണിച്ച് ശശിക്കെതിരേ നടപടിക്ക് സാധ്യതയുണ്ട്. 11, 12 തിയതികളില്‍ പാലക്കാട് ചേരുന്ന അടിയന്തര ജില്ലാകമ്മിറ്റി യോഗത്തിലായിരിക്കും ഇതേസംബന്ധിച്ചുള്ള തീരുമാനം. അതേസമയം, സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് പാര്‍ട്ടി നിര്‍ദേശം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടായെന്നാണ് ശശിക്കെതിരെയുള്ള മറ്റൊരു ആരോപണം.

