ഇസ്‌ളാമാബാദ്: ബിസിസിഐ പാകിസ്ഥാന്‍ താരങ്ങളെ ഐപിഎല്‍ കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പാക് മുന്‍ ക്രിക്കറ്റ് ക്യാപ്ടനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ പ്രതികരണം.
‘ഇന്ത്യയുടെ ഗര്‍വ്വിന്റെ ലക്ഷണമാണ് ഇതിലൂടെ വെളിവാകുന്നത്. വലിയ തോതില്‍ ഫണ്ട് കണ്ടെത്താന്‍ കഴിവുണ്ടെന്ന ബിസിസിഐയുടെ അമിത ആത്മവിശ്വാസമാണ് ഗര്‍വിന് കാരണം. ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ പവറായി മാറിയ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ലോക ക്രിക്കറ്റിനോട് തന്നെ കാണിക്കുന്നത് വല്ലാത്തൊരു ധിക്കാരമാണ്. മറ്റേത് രാജ്യങ്ങളേക്കാളും തങ്ങള്‍ക്ക് ക്രിക്കറ്റില്‍ നിന്ന് പണം കണ്ടെത്താന്‍ കഴിയുന്നുണ്ടെന്നതാണ് അവരുടെ ഈ ധിക്കാരത്തിന് കാരണം. ആരോടു കൂടെ കളിക്കണം, കളിക്കേണ്ട എന്നൊക്കെ ഇന്ത്യ തീരുമാനിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്’-ഇമ്രാന്‍ കുറ്റപ്പെടുത്തി.

