ത്രിരാഷ്ട്ര ടൂര്‍ണമെന്റ്: ഇന്ത്യക്ക് കീരിടം

ഇംഫാല്‍: സുനില്‍ ഛേത്രിയുടെയും സന്തോഷ് ജിങ്കാന്റെയും ഗോള്‍നേട്ടത്തില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റ് കീരിടം നേടി ഇന്ത്യ.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കിര്‍ഗിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂര്‍ണമെന്റ് ചാമ്ബ്യന്മാരായത്. മത്സരത്തിന്റെ 34-ാം മിനിറ്റില്‍ പ്രതിരോധ താരം സന്തോഷ് ജിങ്കാനായിരുന്നു ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. ഫ്രീകിക്കിലൂടെയായിരുന്നു ജിങ്കാന്‍ ലീഡ് നേടിയത്.

രണ്ടാം പകുതിയിലായിരുന്നു ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഗോള്‍ നേട്ടം. 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അവസരോചിതമായി വലയിലെത്തിച്ചായിരുന്നു സുനില്‍ ഛേത്രി ഇന്ത്യന്‍ ഗോള്‍നേട്ടം ആവര്‍ത്തിച്ചത്. ടൂര്‍ണമെന്റിലെ മറ്റൊരു പങ്കാളികളായ മ്യാന്‍മാറിനെ എതിരില്ലാത്ത ഒരു ഗോളിന് പരായപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീം വിജയമാവര്‍ത്തിച്ച് ടൂര്‍ണമെന്റ് കിരീടത്തില്‍ മുത്തമിട്ടത്.