ലൈഫ് മിഷൻ; കള്ളപ്പണ ഇടപാട് സ്‌പോൺസേർഡ് തീവ്രവാദമെന്ന് എൻഫോഴ്‌സ്‌മെന്റ്

കൊച്ചി: ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോൺസേർഡ് തീവ്രവാദമെന്ന് എൻഫോഴ്‌സ്‌മെന്റ്. ഹൈക്കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇഡി കോടതിയിൽ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയത്. അതേസമയം, സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിന്റെ പേരിൽ രണ്ട് കേസുകൾ എങ്ങനെയാണ് എടുക്കുന്നതെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.

ശിവശങ്കറിന്റേതാണ് ലോക്കറിൽ നിന്ന് കിട്ടിയ പണം. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്വപ്‌നയും ഇതുസംബന്ധിച്ച മൊഴി നൽകയിട്ടുണ്ട്. ശിവശങ്കറായിരുന്നു എല്ലാത്തിന്റെയും കേന്ദ്രബിന്ദുവെന്നും ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പിടിച്ചെടുക്കേണ്ടതുണ്
ന്നെും ഇഡി ചൂണ്ടിക്കാട്ടി.

നേരത്തെ അറസ്റ്റിലായ സമയത്തും ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് ശിവശങ്കർ ജാമ്യം നേടിയത്. എന്നാൽ, തൊട്ടുപിന്നാലെ തന്നെ ശിവശങ്കർ ജോലിയിൽ പ്രവേശിച്ചു. അതിനാൽ ആരോഗ്യപ്രശ്‌നങ്ങളുടെ പേരിൽ ജാമ്യം നൽകണമെന്ന വാദം നിലനിൽക്കില്ലെന്നും ഇഡി പറഞ്ഞു.