രാഹുലിന്റെ സുരക്ഷ സിആര്‍പിഎഫ് അവലോകനം ചെയ്യും

ന്യൂഡല്‍ഹി: എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയോട് ഔദ്യോഗിക വസതിയും ഒഴിയാനാവശ്യപ്പെട്ട പശ്ചാത്തലത്തില്‍ രാഹുലിന്റെ സുരക്ഷ സിആര്‍പിഎഫ് അവലോകനം ചെയ്യും.

ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയാന്‍ കഴിഞ്ഞ ദിവസം രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച് മോദിയെന്ന പേര് കള്ളമാര്‍ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമര്‍ശത്തിനെതിരായ കേസിലാണ് സൂറത്തിലെ സിജെഎം കോടതി രാഹുലിനെ രണ്ട് വര്‍ഷം തടവിന് വിധിച്ചത്. മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ാഹുലിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കലാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഗാന്ധി കുടുംബം പ്രധാനമന്ത്രിയെ അപമാനിച്ചുകൊണ്ടേയിരിക്കുന്നുവെന്നും പിന്നാക്ക, ആദിവാസി വിഭാഗങ്ങളോട് രാഹുലിന് പുച്ഛമാണെന്നും അവര്‍ പറഞ്ഞു.