പട്‌ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എം പി രവിശങ്കർ പ്രസാദ്. രാഹുലിനെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോടതി ആവശ്യപ്പെട്ടിട്ടും രാഹുൽ മാപ്പു പറയാൻ തയാറായില്ല. ഒരു സമുദായത്തെ രാഹുൽ അവഹേളിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുപിഎ കാലത്തും അദാനി ഗ്രൂപ്പ് നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. അദാനിയെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്കില്ല. നുണപറയുന്നതും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതും രാഹുലിന്റെ ശീലമാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ തെറ്റായ പ്രസ്താവനകൾ നടത്താൻ ശ്രമിച്ചു. വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. 2019ലെ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടു. ഇന്ന് അദ്ദേഹം പറഞ്ഞു, വിവേകത്തോടെയാണ് സംസാരിക്കുന്നതെന്ന്. 2019ൽ രാഹുൽ ഗാന്ധി സംസാരിച്ചതും വിവേകത്തോടെയാണെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.

