രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്‌

ലഖ്നൗ: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാരണാസിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായാരുന്നു അദ്ദേഹം.

യോഗി ആദിത്യനാഥിന്റെ വാക്കുകള്‍

‘കോണ്‍ഗ്രസ് എപ്പോഴും കൈകൊള്ളുന്നത് രാജ്യത്തെ വിഭജിക്കുന്ന രാഷ്ട്രീയമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണ്. ദരിദ്രരെയും ദളിതരെയും അപമാനിച്ചതിന് കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണം. ഇന്ത്യ വികസിക്കുന്നതില്‍ കോണ്‍ഗ്രസിന് വിഷമമുണ്ട്. പ്രധാനമന്ത്രിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തടസം സൃഷ്ട്ടിക്കുക എന്നത് കോണ്‍ഗ്രസിന്റെ ശീലമാക്കി മാറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരിക്കലും രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഇക്കൂട്ടര്‍ എപ്പോഴും ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചു. ഇന്ന് ഇന്ത്യ ആഗോള തലത്തില്‍ പ്രകീര്‍ത്തിക്കപ്പെടുമ്‌ബോള്‍ കോണ്‍ഗ്രസ് രാജ്യത്തിന്റെ പുരോഗതിയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ വര്‍ഷത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായ 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20 യില്‍ ഇന്ത്യ അദ്ധ്യക്ഷനാകുന്നത് ലോകത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതിന്റെ തെളിവാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ ഒരു പുതിയ മാതൃക സൃഷ്ടിച്ചു. പ്രധാനമന്ത്രി വാരാണസിയില്‍ 1,780 കോടിയിലധികം രൂപയുടെ 28 വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രചോദനത്തിലും മാര്‍ഗനിര്‍ദേശത്തിലും കാശിയും യുപിയും മാത്രമല്ല രാജ്യം മുഴുവന്‍ വികസനത്തിന്റെ ഉയരങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴ് കോടിയിലധികം വിനോദസഞ്ചാരികളാണ് വാരാണസി സന്ദര്‍ശിച്ചു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ കാശിയില്‍ മാത്രം 35,000 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി കാശിയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.’