ന്യൂഡല്‍ഹി: പൊതുപരീക്ഷകള്‍ 5,8 ക്ലാസുകളിലും നടത്താനുള്ള തീരുമാനവുമായി ഹരിയാന, ഹിമാചല്‍പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ രംഗത്ത്. ഈ വര്‍ഷം മുതല്‍ പൊതുപരീക്ഷ നടത്താനാണ് തീരുമാനം.
കര്‍ണാടകയും ഇതേ തീരുമാനം സ്വീകരിച്ചെങ്കിലും വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ പൊതുപരീക്ഷ നടപ്പാക്കിയിരുന്നു.
അതേസമയം, എട്ടാം ക്ലാസ് വരെ പൊതുപരീക്ഷ പാടില്ലെന്നായിരുന്നു 2009 ല്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയെങ്കിലും 2019 ലെ ഭേദഗതിയില്‍ 5,8 ക്ലാസുകളില്‍ നടത്താന്‍ വ്യവസ്ഥയായി.

