ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ആംആദ്മി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
14 ദിവസമാണ് ജുഡീഷ്യൽ കസ്റ്റഡി കാലാവധി. അതേസമയം, വെള്ളിയാഴ്ച ഡൽഹി റോസ് അവന്യു കോടതി സിസോദിയയുടെ ജാമ്യപേക്ഷ പരിഗണിക്കും. ഡൽഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാട് കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ഇഡി സിസോദിയയെ കോടതിയിൽ ഹാജരാക്കിയത്.
സിസോദിയയുടെ റിമാൻഡ് കാലാവധി നീട്ടണമെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ആവശ്യപ്പെട്ടില്ല. അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തനിക്ക് തിഹാർ ജയിലിൽ ആത്മീയ പുസ്തകങ്ങൾ അനുവദിക്കണമെന്ന് സിസോദിയ കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ അതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശം നൽകി.

