തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വസതിയിൽ റെയ്ഡ്. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഭാഗവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. രാത്രി 8.30 വരെ വീട്ടിൽ പരിശോധന നടന്നുവെന്നാണ് റിപ്പോർട്ടുകൾ.
നാദിറ സുരേഷിന്റെ ഭർത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ആദായ നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ മേഖലയിൽ പരിശോധന നടത്തിയതെന്നാണ് ലഭ്യമാകുന്ന സൂചന. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.

