കെടിയു സിന്‍ഡിക്കെറ്റ് തീരുമാനം സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) സിന്‍ഡിക്കെറ്റ് തീരുമാനം സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി റദ്ദാക്കി ഹൈക്കോടതി. സിന്‍ഡിക്കേറ്റ് അംഗം ഐബി സതീഷ് എംഎല്‍എ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാന്‍ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിന്‍ഡിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, സിസ തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. വിസിയുടെ എതിര്‍പ്പോടെ സ്വീകരിച്ച തീരുമാനങ്ങള്‍ ചട്ടവിരുദ്ധമാണെന്നായിരുന്നു രാജ്ഭവന്റെ നിലപാട്.