അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ മണ്ടലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. പൈലറ്റും സഹപൈലറ്റും മാത്രമേ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുള്ളു. ഇവരെ കണ്ടെത്താല്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വ്യാഴാഴ്ച രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു.